സിക്‌സറുകളില്‍ രോഹിത് ധോണിക്കൊപ്പം

Tuesday 29 January 2019 5:30 am IST

മൗണ്ട് മൊന്‍ഗനുയി: സിക്‌സുകള്‍ അടിച്ചുകൂട്ടി ഹിറ്റ്മാന്‍ രോഹിത് ശര്‍മയ്ക്ക് റെക്കോഡ്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ രണ്ട് സിക്‌സടക്കം 62 റണ്‍സ് നേടിയ താരം ഏകദിനത്തില്‍ ഇന്ത്യക്കായി കൂടുതല്‍ സിക്‌സറുകള്‍ നേടിയ  ധോണിക്കൊപ്പം ഒന്നാം സ്ഥാനത്താണ്. 

215 സിക്‌സുകളാണ് ഇതിനോടകം  ഇരുവരും ഇന്ത്യക്കായി അടിച്ചുകൂട്ടിയത്. 285 മത്സരങ്ങളില്‍നിന്നാണ് ധോണി ഈ നേട്ടം കൈവരിച്ചത്.  രോഹിത് 193 മത്സരങ്ങളിലാണ് 215 സിക്‌സര്‍ അടിച്ചത്.  195 സിക്‌സുകളുമായി ഇതിഹാസതാരം സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് രണ്ടാം സ്ഥാനത്ത്. 

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി മൂന്നാം സ്ഥാനത്തും യുവരാജ് സിങ് നാലാം സ്ഥാനത്തുമുണ്ട്. കഴിഞ്ഞ വര്‍ഷം പത്തൊമ്പത് മത്സരങ്ങളില്‍നിന്ന് 1030 റണ്‍സ് അടിച്ചുകൂട്ടിയ രോഹിത് റണ്‍ വേട്ടകാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുമെത്തി. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.