മിലാന്: സ്റ്റാര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റിയനോ റൊണാള്‍ഡോയുടെ ഗോളില്‍ യുവന്റസിന് വിജയം. സിരി എയിലെ ശക്തമായ പോരാട്ടത്തില്‍ അവര്‍ ഒന്നിനെതിരെ രണ്ട് ഗോളകുള്ക്ക് ലാസിയോയെ തോല്‍പ്പിച്ചു. ഈ വിജയത്തോടെ യുവന്റസ് ലീഗില്‍ പോയിന്റ് നിലയില്‍ ബഹുദൂരം മുന്നിലായി. രണ്ടാം സ്ഥാനത്തുള്ള നാപ്പോളിയെക്കാള്‍ പതിനൊന്ന്് പോയിന്റിന് മുന്നിലാണ് യുവന്റസ്.
എംറെ കാനിന്റെ സെല്‍ഫ് ഗോളില്‍ പിന്നാക്കം പോയ യുവന്റസ് പൊരുതക്കയറിയാണ് വിജയം പിടിച്ചത്. പകരക്കാരനായ ജോവോ കാന്‍സെലോയുടെ ഗോളില്‍ യുവന്റസ് ലാസിയോക്കൊപ്പം എത്തി. കളിയവസാനിക്കാന്‍ രണ്ട് മിനിറ്റുള്ളപ്പോള്‍ ലഭിച്ച പെനാല്‍റ്റി ഗോളിലേക്ക് തിരിച്ചുവിട്ട് റൊണാള്‍ഡോ യുവന്റസിന് വിജയം സമ്മാനിച്ചു. ഈ സീസണില്‍ സിരി എ യില്‍ റൊണാള്‍ഡോയുടെ പതിനഞ്ചാം ഗോളാണിത്.
മറ്റൊരു മത്സരത്തില്‍ ഇന്റര്‍ മിലാന് ഏകപക്ഷീയമായ ഒരു ഗോളിന് ടൂറിനോട് തോറ്റു. പോയിന്റ് നിലയില്‍ ഇന്‍ര്‍ മിലാന് യുവന്റസിനെക്കാള്‍ പത്തൊന്‍പത് പോയിന്റിന് പിന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: