കോട്ടയം: കാല്‍പ്പന്തുകളിയില്‍ നാളെയുടെ താരങ്ങള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നതിന് ആവശ്യമായ സൗകര്യമൊരുക്കാന്‍ ദേശീയതാരങ്ങളായ കോളേജ് വിദ്യാര്‍ത്ഥിനികള്‍ സഹായം തേടുന്നു.
നിലവില്‍ പരിമിതമായ സൗകര്യത്തിലും സ്വന്തമായി കണ്ടെത്തുന്ന പണം ഉപയോഗിച്ചും 200 ആണ്‍കുട്ടികള്‍ക്ക് ഇവര്‍ പരിശീലനം നല്‍കുന്നുണ്ട്. അക്ഷര. കെ.എ, വാര്യര്‍ സഹോദരിമാരായ ശ്രീവിദ്യ, ശ്രീദേവി, കാവ്യ മനോജ് എന്നിവരാണ് പരീശീലനം നല്‍കുന്നത്. ഫുട്ബോളിലും, ഹോക്കിയിലും മികവുകാട്ടിയ ദേശീയ കായികതാരങ്ങളാണ് ഇവര്‍.
വൈക്കം വെള്ളൂര്‍ സ്വദേശികളായ ഇവര്‍ കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ചും വിദ്യാര്‍ത്ഥികളെ ഫുട്ബോള്‍ പരിശീലിപ്പിക്കുന്നു. വെള്ളൂര്‍ വനിതാ സ്പോര്‍ട്ട്സ് അക്കാദമിയിലും പരിശീലനം നല്കുന്നു. പരിശീലനത്തിന് ആവശ്യമായ ഷൂ, ജേഴ്സി, ബോള്‍, കായികക്ഷമത വര്‍ദ്ധിപ്പിക്കുന്ന ഉപകരണങ്ങള്‍ എന്നിവയുടെ അപര്യാപ്തതയാണ് ഇവരെ അലട്ടുന്നത്. സൗകര്യങ്ങളും പരിമിതമാണ്.
വീട്ടില്‍ നിന്ന് ലഭിക്കുന്ന പിന്തുണ മാത്രമാണ് ഇവരുടെ കൈമുതല്‍. ദേശീയ താരങ്ങളായിട്ടും ജോലിയോ മറ്റു സഹായങ്ങളോ ലഭിച്ചിട്ടില്ല. ഇല്ലായ്മയുടെ നടുവിലും പുതിയ കായിക താരങ്ങളെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് . കായികപ്രേമികളുടെ നിസ്വാര്‍ത്ഥമായ സഹായമാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: