മൗണ്ട് മോന്ഗനുയി: അര്‍ധസെഞ്ചുറികളില്‍ സെഞ്ചുറി തികച്ച് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. അന്താരാഷ്ട്ര – ആഭ്യന്തര മത്സരങ്ങളില്‍ നൂറ് അര്‍ധസെഞ്ചുറികള്‍ തികയ്ക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് കോഹ്ലി. ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയതോടെയാണ് കോഹ്ലി അപൂര്‍വനേട്ടത്തിലെത്തിയത്.
മത്സരത്തില്‍ കോഹ്ലി 74 പന്തുകളില്‍ നിന്ന് ഒരു സിക്സും ആറു ബൗണ്ടറിയുമടക്കം അറുപത് റണ്‍സ് നേടി. സച്ചിന്, ദ്രാവിഡ്, ഗാംഗുലി, ധോണി എന്നിവരാണ് കോഹ്ലിക്ക് മുമ്പ് ഈ നേട്ടത്തിലെത്തിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. 174 അര്‍ധസെഞ്ചുറികളുമായി ഇതിഹാസതാരം സച്ചിന് ടെണ്ടുല്‍ക്കറാണ് മുന്നില്‍.
രാഹുല്‍ ദ്രാവിഡ് 133 അര്‍ധസെഞ്ചുറിയുമായി രണ്ടാം സ്ഥാനത്തും സൗരവ് ഗാംഗുലി 128 അര്‍ധ സെഞ്ചുറികളുമായി മൂന്നാം സ്ഥാനത്തുമുണ്ട്. 101 അര്‍ധസെഞ്ചുറികളോടെ എം.എസ്. ധോണിയാണ് നാലാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: