രാജ്യാന്തര മത്സരങ്ങളില്‍ പന്തെറിയുന്നതിന്റാ യുഡുവിന് വിലക്ക്

Tuesday 29 January 2019 5:08 am IST

ന്യൂദല്‍ഹി: ഇന്ത്യന്‍ താരം അമ്പാട്ടി റായുഡുവിന് രാജ്യാന്തര മത്സരങ്ങളില്‍ ബൗള്‍ ചെയ്യുന്നതിന് വിലക്ക്. സംശയകരമായ ബൗളിങ്ങ് ആക്ഷനെ തുടര്‍ന്ന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സി (ഐസിസി)സിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

ജനുവരി പതിമൂന്നിന് സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ പന്തെറിഞ്ഞ റായുഡുവിന്റെ  ബൗളിങ് ശൈലിയില്‍ അമ്പയര്‍മാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ബൗളിങ്ങ് ആക്ഷന്‍ പരിശോധിക്കാനായി പതിനാല്  ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ ഐസിസി റായുഡുവിനോട് ആവശ്യപ്പെട്ടിരുന്നു. റായുഡു ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഐസിസിയുടെ നടപടി.   പരിശോധനയില്‍ ബൗളിങ്ങ് ആക്ഷന്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ മാത്രമേ റായുഡുവിന്റെ വിലക്ക് നീക്കൂയെന്ന് ഐസിസി വ്യക്തമാക്കി.  ആഭ്യന്തര മത്സരങ്ങളില്‍ ബൗള്‍ ചെയ്യുന്നതിന് വിലക്കില്ല.  ആന്ധ്രപ്രദേശ് താരമായ റായുഡു മധ്യനിര ബാറ്റ്‌സ്മാനാണ്. സ്ഥിരം ബൗളറല്ലാത്ത റായുഡു ഇതുവരെ 49 രാജ്യാന്തര ഏകദിനങ്ങളില പന്തെറിഞ്ഞു. മൂന്ന് വിക്കറ്റും നേടിയിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം ന്യൂസിലന്‍ഡില്‍ പര്യടനം നടത്തിവരുകയാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.