സന്തോഷ് ട്രോഫി; കേരളാ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

Tuesday 29 January 2019 5:09 am IST

കൊച്ചി: സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും. 21 വയസ്സിന് താഴെയുള്ള അഞ്ചു താരങ്ങള്‍ ഉള്‍പ്പെടെ 20 അംഗ ടീമിനെയാണ്  പ്രഖ്യാപിക്കുക.  കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയില്‍ നടന്ന ടൂര്‍ണമെന്റില്‍ കരുത്തരായ പശ്ചിമ ബംഗാളിനെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ച് കേരളം കിരീടം നേടിയിരുന്നു. 

വി.പി ഷാജിയാണ് കേരളാ ടീമിന്റെ പരിശീലകന്‍.മില്‍ട്ടണ്‍ ആന്റണി  സഹ പരിശീലകനും. ഫെബ്രുവരി മൂന്നു മുതല്‍ എട്ടു വരെ തമിഴ്നാട് നെയ്വേലിയിലാണ് കേരളം ഉള്‍പ്പെടുന്ന സൗത്ത് സോണ്‍ ബി ഗ്രൂപ്പ് യോഗ്യത മത്സരങ്ങള്‍. 4ന്  ആദ്യ മത്സരത്തില്‍ തെലങ്കാനയാണ് കേരളത്തിന്റെ എതിരാളികള്‍. ആറിന് പോണ്ടിച്ചേരിയെയും എട്ടിന് സര്‍വീസസിനെയും നേരിടും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.