സാലറി ചലഞ്ച് സര്‍ക്കാര്‍ അവസാനിപ്പിക്കണം: എന്‍ജിഒ സംഘ്

Tuesday 29 January 2019 3:29 am IST

തിരുവനന്തപുരം: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏറ്റെടുക്കേണ്ടിവന്ന സാലറി ചലഞ്ച്, കേരളം സെസ് പിരിക്കുന്ന സാഹചര്യത്തില്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന കമ്മിറ്റിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

പ്രളയദുരന്തത്തെത്തുടര്‍ന്ന് സംസ്ഥാനത്തിന് ലഭിച്ച ധനസഹായം പോലും യഥാസമയം അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. 

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യക്ഷമതയില്ലാത്തതുകാരണം ആയിരങ്ങള്‍ ഇന്നും ദുരിതക്കയത്തിലാണ്. കേരളത്തെ വീണ്ടെടുക്കാനുള്ള ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധപൂര്‍വം ഏറ്റെടുക്കേണ്ടിവന്ന സാലറി ചലഞ്ച് ഈ ശമ്പളത്തോടെ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന സമിതിയോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.

കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് സി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ച യോഗം എന്‍ജിഒ സംഘ് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.വി. അച്യുതന്‍ ഉദ്ഘാടനം ചെയ്തു. 

എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍, ഫെറ്റോ ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍, സംസ്ഥാന ട്രഷറര്‍ ടി.എന്‍. രമേഷ്, ഭാരവാഹികളായ എ. അനില്‍കുമാര്‍, എം.കെ. അരവിന്ദന്‍, ഡി. ബാബുപിള്ള, സി. ബാബുരാജ്, അനിതാരവീന്ദ്രന്‍, എ. പ്രകാശ്, ആര്‍. ശ്രീകുമാരന്‍, ടി. ദേവാനന്ദന്‍, കെ. കൃഷ്ണന്‍, എസ്. സജീവ് കുമാര്‍, പി.വി. മനോജ് എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.