ബംഗളൂരു: ബംഗളൂരുവിലെ മെട്രോ സ്റ്റേഷനില്‍ 18 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് എസ്കലേറ്ററില്‍നിന്ന് വീണ് മരിച്ചു.ശ്രീരാംപുര മെട്രോ സ്റ്റേഷനില്‍ രാവിലെ എട്ട് മണിക്കായിരുന്നു സംഭവം. ഹാസിനി എന്ന കുഞ്ഞിനാണ് ദാരുണമായി മരണം സംഭവിച്ചത്.
മെട്രോ സ്റ്റേഷനിലെ എസ്കലേറ്ററില്‍ പോകുകയായിരുന്ന മുത്തച്ഛന്റെ കൈയില്‍നിന്നുമാണ് ഹാസിനി തെറിച്ച് താഴേക്ക് വീണത്.വീഴ്ച്ചയില്‍ തലയ്ക്ക് സാരമായ പരിക്കേറ്റ ഹാസിനിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും ജീവന് രക്ഷിക്കാനായില്ല.
എസ്കലേറ്ററില്‍ കുഞ്ഞുങ്ങളുമായി കയറുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണമെന്ന് സംഭവത്തില്‍ പ്രതികരിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: