ന്യൂദല്‍ഹി : ഇന്ത്യ കണ്ടതില്‍വെച്ച് ഏറ്റവും മികച്ച രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. ഉള്‍ക്കാഴ്ച്ചയുള്ള റെയില്‍വേ മന്ത്രിയായും ഇന്ത്യയെ ശക്തിമത്തും സുരക്ഷിതവുമായ രാജ്യമാക്കി മാറ്റിയ പ്രതിരോധമന്ത്രിയായും അദ്ദേഹം ശോഭിച്ചു.
നീതിക്ക് വേണ്ടി പോരാടിയ കഴിവുറ്റ തൊഴിലാളി നേതാവായിരുന്നു അദ്ദേഹം. ഒരിക്കല്‍ പോലും തന്റെ പ്രത്യയശാസ്ത്രത്തില്‍ നിന്ന് അദ്ദേഹം വ്യതിചലിച്ചില്ല. അടിയന്തിരാവസ്ഥയെ അതിശക്തമായി തന്നെ അദ്ദേഹം നേരിട്ടു .അദ്ദേഹത്തിന്റെ ലാളിത്യവും സഹജീവി സ്നേഹം എടുത്തു പറയേണ്ടതാണെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ ഉറ്റവരുടേയും ഉടയവരുടേയും ദുഖത്തില്‍ പങ്കു ചേരുന്നതായും പ്രധാനമന്ത്രി അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: