ദേശീയ പതാക കത്തിച്ച സംഭവത്തില്‍ ബ്രിട്ടണ്‍ ഖേദം പ്രകടിപ്പിച്ചു

Tuesday 29 January 2019 10:42 am IST

ലണ്ടന്‍ : റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ ദേശീയ പതാക കത്തിച്ച സംഭവത്തില്‍ നിരാശയുണ്ടെന്ന് ബ്രിട്ടണ്‍. ഇതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കിടയിലുണ്ടായ ആശങ്ങളിലും ഖേദം പ്രകടിപ്പിക്കുന്നതായും ബ്രിട്ടണ്‍ അറിയിച്ചു.

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു മുന്നില്‍ ബ്രിട്ടനിലെ സിഖ്, കശ്മീരി വിഘടനവാദി സംഘടനകളാണ് ദേശീയ പതാക കത്തിച്ചത്. പ്രതിഷേധക്കാര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നു. 

യൂറോപ്യന്‍ യൂണിയന്‍ വിടുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടണില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കേ ഇന്ത്യയുള്‍പ്പടെയുള്ള ശക്തികളുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനാണ് രാജ്യം ആഗ്രഹിക്കുന്നത്. റിപ്പബ്ലിക് ദിനം  ആഘോഷിക്കുന്നവേളയില്‍ ഇത്തരം ഒരു സംഭവം ഉണ്ടായത് ദുഃഖം ഉളവാക്കുന്നതാണ്. വൈകിയാണെങ്കിലും ഇന്ത്യക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേരുന്നതായും ബ്രിട്ടണ്‍ ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസ് വക്താവ് അറിയിച്ചു.  

അതേസമയം ദേശീയ പതാക കത്തിച്ച സംഭവത്തെക്കുറിച്ച് ലണ്ടന്‍ പോലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നതാണെന്ന് ഇന്ത്യന്‍ അധികൃതര്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ബ്രിട്ടണ്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.