കുംഭമേള: ഒരുക്കങ്ങള്‍ വിലയിരുത്താനായി മന്ത്രിസഭാ യോഗം

Tuesday 29 January 2019 11:07 am IST

പ്രയാഗ്രാജ്: പ്രയാഗ്രാജില്‍ കുംഭമേള നടക്കുന്ന സ്ഥലങ്ങളില്‍ ഒരുക്കങ്ങള്‍ വിലയിരുത്താനായി മന്ത്രിസഭാ യോഗം ചേരും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ  അധ്യക്ഷതയിലാണ് മന്ത്രിസഭാ യോഗം ചേരും. യോഗത്തിന് ശേഷം ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും സൂചനയുണ്ട്. യോഗം നടക്കുന്നതു പ്രമാണിച്ച് പ്രത്യോകസുരക്ഷാ സജ്ജീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്. 

തുടര്‍ന്ന് 2016 ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ആസ്പദമാക്കിയ ബോളിവുഡ് ചിത്രം ഉറിയുടെ പ്രത്യേക പ്രദര്‍ശനം മന്ത്രിമാര്‍ കാണും. അതേസമയം മന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രിമാര്‍ക്ക് സ്‌നാനം ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ മജിസ്‌ട്രേറ്റ് സുഹാസ് എല്‍.വൈ പറഞ്ഞു. സിനിമ പ്രദര്‍ശനത്തിന് താത്കാലിക തിയറ്റര്‍ തയ്യാറാക്കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കുംഭമേള പ്രദേശത്തെ സെക്ടര്‍ ഒന്നിലാണ് യോഗം നടക്കുന്നത്. ഇതാദ്യമായാണ് ആദിത്യനാഥ് സര്‍ക്കാര്‍ മന്ത്രിസഭയുടെ ഔദ്യോഗികയോഗം ലഖ്നൗവിനു പുറത്തുനടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.