കൊച്ചി: സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 21 വയസ്സിന് താഴെയുള്ള അഞ്ചു താരങ്ങള്‍ ഉള്‍പ്പെടെ 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ടീമില്‍ ഒമ്പത് പേര് പുതുമുഖങ്ങളാണ്. നിലവിലെ ചാമ്പ്യന്മാരായ കേരളത്തെ മിഡ്ഫീല്‍ഡര്‍ എസ് സീസണാണ് നയിക്കുക. ഗോള്‍ കീപ്പര്‍ മിഥുനാണ് വൈസ് ക്യാപ്റ്റന്‍.
കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയില്‍ നടന്ന ടൂര്‍ണമെന്റില്‍ കരുത്തരായ പശ്ചിമ ബംഗാളിനെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ച് കേരളം കിരീടം നേടിയിരുന്നു. വി.പി ഷാജിയാണ് കേരളാ ടീമിന്റെ പരിശീലകന്. മില്‍ട്ടണ്‍ ആന്റണി സഹ പരിശീലകനും.
ഫെബ്രുവരി മൂന്നു മുതല്‍ എട്ടു വരെ തമിഴ്നാട് നെയ്വേലിയിലാണ് കേരളം ഉള്‍പ്പെടുന്ന സൗത്ത് സോണ്‍ ബി ഗ്രൂപ്പ് യോഗ്യത മത്സരങ്ങള്‍. 4ന് ആദ്യ മത്സരത്തില്‍ തെലങ്കാനയാണ് കേരളത്തിന്റെ എതിരാളികള്‍. ആറിന് പോണ്ടിച്ചേരിയെയും എട്ടിന് സര്‍വീസസിനെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: