ബിജെപിയുടെ ലക്ഷ്യം വികസനം; അസം ജനതയുടെ താല്‍പ്പര്യം സംരക്ഷിക്കും

Tuesday 29 January 2019 1:58 pm IST

ന്യൂദല്‍ഹി: അസാം ജനതയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്.

മൂന്ന് ട്രൈബല്‍ ഓട്ടോണമസ് കൗണ്‍സിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച അസം ജനതക്ക് പ്രധാനമന്ത്രി ട്വിറ്ററിലൂടെ നന്ദി അറിയിക്കുകയായിരുന്നു.

അസമിലെ സഹോദരി സഹോദരന്മാര്‍ക്ക് നന്ദിയെന്നും അസമിന്റെ വികസനവും അഭിവൃദ്ധിയുമാണ് ബിജെപിയുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. അസം ജനതയുടെ പരിവര്‍ത്തനത്തിനായികേന്ദ്രസര്‍ക്കാരും ഗവണ്‍മെന്റും നിരവധി പദ്ധതികള്‍ മുന്നോട്ട് വച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.