ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിനൊരുങ്ങും മുന്‍പുള്ള മോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേനത്തില്‍ ലക്ഷ്യമിടുന്നത് നിര്‍ണായക ബില്ലുകള്‍ പാസാക്കാന്‍.
പൗരത്വ ഭേദഗതി, മുത്തലാഖ് ബില്ലുകളാണ് ഈ സമ്മേളനത്തില്‍ നിയമമാക്കാന്‍ ലക്ഷ്യമിടുന്നത്. രാഷ്ട്രീയ കാരണങ്ങളാല്‍ ഈ ബില്ലുകളെ പ്രതിപക്ഷം എതിര്‍ക്കുകയാണ്. അതേസമയം, ഈ സമ്മേളനത്തില്‍ നിയമമായില്ലെങ്കില്‍ ബില്ലുകള്‍ അസാധുവാകും.
വ്യാഴാഴ്ച തുടങ്ങുന്ന സമ്മേളനം ഫെബ്രുവരി 13ന് അവസാനിക്കും. ഈ സര്‍ക്കാരിന്റെ അവസാന ബജറ്റ് ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങുന്ന സമ്മേളനത്തിന്റെ രണ്ടാം ദിവസമാണ് ബജറ്റ് അവതരിപ്പിക്കുക. അവസാന ദിവസം സ്വകാര്യ ബില്ലുകളാണ് പരിഗണിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: