ന്യൂദല്‍ഹി: വിവാദ പ്രസംഗം നടത്തിയ സംഭവത്തില്‍ ഹൈദരാബാദ് എംപിയും ഓള് ഇന്ത്യ മജ്ലിസ് ഇത്തഹദുല്‍ മുസ്ലിമിന് തലവനുമായ അസദുദ്ദീന്‍ ഒവൈസിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്. ദല്‍ഹി കാര്കാര്ദൂമ കോടതിയുടേതാണ് നടപടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ 2014ല്‍ ഒവൈസി നടത്തിയ പ്രസംഗത്തിനെതിരെ സാമൂഹിക പ്രവര്ത്തകന് അജയ് ഗൗതം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇതിനു മുമ്പും ഒവൈസി വിദ്വേഷ പ്രസംഗം നടത്തിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
ഈ കേസില്‍ മതസ്പര്‍ദ്ധ വളര്‍ത്തല്‍, ക്രിമിനല്‍ ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: