കൊച്ചി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എംഎ ഷാനവാസിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും നേരെ നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള വീട്ടിലേക്ക് രാഹുല്‍ ഗാന്ധി പോവുകയായിരുന്നു.
പത്ത് മിനിട്ടോളം ഇവിടെ ചെലവഴിച്ച രാഹുല്‍ മറ്റ്് സംസഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ എളിമയാണ് തന്നെ ആകര്‍ഷിക്കുന്നതെന്ന് ആറിയിച്ചു. എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല മുലപ്പള്ളി രാമചന്ദ്രന്, മുകുള്‍ വാസ്നിക്, ശശി തരൂര്‍ എന്നിവരും രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: