ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരി ഒ. രാജഗോപാല്‍

Wednesday 30 January 2019 1:35 am IST

ധിഷണാശാലിയും ചിന്തകനും  പ്രഭാഷകനും അതോടൊപ്പം നല്ല ഭരണാധികാരിയുമായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്.   വാജ്‌പേയിയെ അദ്ദേഹം ഗുരുവായും മാതൃകയായും സ്വീകരിച്ചു. 

 ജോര്‍ജ് ഫെര്‍ണാണ്ടസ് സ്വദേശിവല്‍ക്കരണത്തിനു ഏറെ പ്രാധാന്യം നല്‍കിയിരുന്നു. പ്രതിരോധമന്ത്രിയായിരിക്കെ നമ്മുടെ ആയുധനിര്‍മാണശാലകളില്‍ സ്വദേശിവല്‍ക്കരണത്തിന് പ്രാധാന്യം നല്‍കിയത് ജോര്‍ജ് ഫെര്‍ണാണ്ടസാണ്. വന്‍തുക നല്‍കി വിദേശ രാജ്യങ്ങളില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുന്ന പ്രവണത ഇല്ലാതാക്കി നമ്മുടെ നാട്ടില്‍ തന്നെ ആയുധങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ നിരവധി നടപടികളും അദ്ദേഹം  കൈക്കൊണ്ടു. 

 അദ്ദേഹത്തിന്റെ കീഴില്‍ സഹമന്ത്രിയായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരുന്നു. പ്രതിരോധമന്ത്രാലയത്തിന് കീഴിലെ ആയുധനിര്‍മാണശാലകളുടെ പ്രവര്‍ത്തനം വിലയിരുത്താനും പരിശോധിക്കാനുമാണ് എന്നെ നിയോഗിച്ചത്. ഈ സമയത്ത് അദ്ദേഹവുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ അവസരം കിട്ടി. പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിച്ച് സ്വതന്ത്രമായി ചിന്തിച്ച് തന്റെ നിലപാടുകളെ പുനഃപരിശോധിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു. തികഞ്ഞ വാഗ്മിയും ഏതു വിഷയത്തെയും സൂക്ഷ്മ നിരീക്ഷണം നടത്തുകയും ചെയ്യുന്ന ആളായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.