ചെന്നൈ: തമിഴ്നാട്ടിലെ ശരവണ സ്റ്റോര്‍ ശൃംഖലയിലില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. വന്‍ തോതില്‍ നികുതിവെട്ടിപ്പ് നടത്തുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയത്. എണ്ണൂറോളം ഉദ്യോഗസ്ഥരാണ് ഇതില്‍ പങ്കെടുത്തത്.
ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ എഴുപതോളം ബ്രാഞ്ചുകളിലാണ് ആദായ നികുതി വകുപ്പ് തിരച്ചില്‍ നടത്തിയത്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ശരവണ ഗ്രൂപ്പില്‍ റെയ്ഡ് നടത്തുന്നത്.
ശരവണ ഭവന് ഉള്‍പ്പടെയുള്ള പ്രമുഖ ഹോട്ടല്‍ ശ്യംഖലകളുടെ സ്ഥാപനങ്ങളില്‍ ഈ മാസം ആദ്യം റെയ്ഡ് നടന്നിരുന്നു. ഹോട്ടല്‍ ഡയറക്ടര്‍മാരുടെ വീടുകള്‍ ഓഫീസുകള്‍ തുടങ്ങി ചെന്നൈ നഗരത്തിലെ മുപ്പത്തിരണ്ടു സ്ഥലങ്ങളിലാണ് അന്ന് തെരച്ചില്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: