ചങ്ങനാശേരി: എന്‍എസ്എസ് പ്രതിനിധിസഭയിലേക്കുള്ള ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പ് മാര്‍ച്ച് 17ന് അതത് താലൂക്ക് എന്‍എസ്എസ് യൂണിയന് ഓഫീസുകളില്‍ നടക്കും.
പ്രഥമ വോട്ടര്‍പട്ടിക ഫെബ്രുവരി രണ്ടിന് എന്‍എസ്എസ് യൂണിയന് ഓഫീസുകളില്‍ പ്രസിദ്ധീകരിക്കും. പരാതികള്‍ ഫെബ്രുവരി പന്ത്രണ്ടു വരെ സ്വീകരിക്കും. അവസാന വോട്ടര്‍പട്ടിക 23ന് പ്രസിദ്ധീകരിക്കും.
നാമനിര്‍ദേശപത്രികകള്‍ മാര്‍ച്ച് മൂന്നിന് രാവിലെ പത്തു മുതല്‍ പതിനൊന്നു വരെ അതത് താലൂക്കിലെ എന്‍എസ്എസ് ഇലക്ഷന് ഓഫീസര്‍ക്ക് സമര്‍പ്പിക്കാം.
തെരഞ്ഞെടുപ്പിന് മത്സരമുള്ള പക്ഷം വോട്ടെടുപ്പ് മാര്‍ച്ച് 17ന് രാവിലെ 10 മുതല്‍ ഒന്നു വരെ നടക്കുമെന്ന് എന്‍എസ്എസ് ഇലക്ഷന് കമ്മീഷന് അഡ്വ.പി.ജി. പരമേശ്വരപ്പണിക്കര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: