കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിന് പുറമേ ഒരു സീറ്റ് കൂടി ആവശ്യപ്പെടുമെന്ന് കെ.എം. മാണി. ലോക്സഭാ സീറ്റിന്റെ പേരില്‍ പി.ജെ. ജോസഫ് ഇടയുന്നെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. പാര്‍ട്ടിയില്‍ ആലോചിക്കാതെയാണ് ജോസ് കെ. മാണിയുടെ കേരള യാത്രയെന്ന ജോസഫിന്റെ വിമര്‍ശനത്തിന് പിന്നാലെയായിരുന്നു മാണിയുടെ വിശദീകരണം.
ജയിക്കുന്ന സീറ്റ് വേണം. പൊട്ട സീറ്റൊന്നും വേണ്ട. ഇടുക്കിയോ, തൃശൂരോ, ചാലക്കുടിയോ വേണമെന്നാണ് ആഗ്രഹം. ഇക്കാര്യം രാഹുല്‍ ഗാന്ധിയെ അറിയിക്കും. ഒറ്റയ്ക്ക് നില്ക്കുന്നതിനെക്കാള് നല്ലതാണ് എല്ലാവരും കൂടി ഒരുമിച്ച് നില്‍ക്കുന്നത്. യുഡിഎഫിലെത്തിയപ്പോള്‍ 100 ശതമാനം മാര്‍ക്ക് കിട്ടണമെന്ന് ആഗ്രഹിച്ചു. പക്ഷെ 90 ശതമാനമേ കിട്ടിയിട്ടുള്ളു, കോണ്‍ഗ്രസിനോടുള്ള അതൃപ്തി പ്രകടിപ്പിച്ച് മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: