ബ്യൂണസ്അയേഴ്സ്: അര്‍ജന്റീനയുടെ മുന്‍ രാജ്യാന്തര ഫു്ട്ബോള്‍ താരം കാര്‍ലോസ് ടെവസ് വിരമിക്കുന്നു. ഈ വര്‍ഷാവസാനത്തോടെ വിരമിക്കാന്‍ ഉദ്ദേശിക്കുന്നതായി കാര്‍ലോസ്് വെളിപ്പെടുത്തി.
കഴിഞ്ഞ ജനുവരിയില്‍ ബോക്ക ജൂനിയേഴ്സില്‍ ചേര്‍ന്ന കാര്‍ലോസിന് ഇതുവരെ ഫോം വീണ്ടെടുക്കാനായിട്ടില്ല. യുവ താരങ്ങളുടെ വേഗത്തനിനൊപ്പം എത്താന്‍ വിഷമിക്കുകയാണ്. ഈ വര്‍ഷത്തോടെ ബോക്കയുമായുള്ള കരാര്‍ അവസാനിക്കും. കളിക്കാരനെന്നനിലയില്‍ ഇത് തന്റെ അവസാന വര്‍ഷമായിരിക്കുമെന്ന് കോര്‍ലോസ് പറഞ്ഞു.
തന്റെ കുട്ടിക്കാല ടീമായ ബോക്ക ജൂനിയേഴ്സിലേക്ക് കഴിഞ്ഞ വര്‍ഷം തിരിച്ചെത്തിയ കാര്‍ലോസിന് ഇരുപത് മത്സരങ്ങളിലേ കളിക്കാനായുള്ളൂ. പലപ്പോഴും പകരക്കാരനായാണ് കളിക്കളത്തിലെത്തിയത്. ആറു ഗോളുകളും നേടി.
ഇരുപത് വര്‍ഷം പ്രൊഫഷണല്‍ ഫുട്ബോള്‍ കളിച്ച താരമാണ് കാര്‍ലോസ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, യുവന്റസ് ടീമുകള്‍ക്കായി ബൂട്ടുകെട്ടിയിട്ടുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: