ദുബായ്: അടുത്ത വര്‍ഷം ഓസ്്ട്രേലിയയില്‍ നടക്കുന്ന ഐസിസി ട്വന്റി 20 ലോകകപ്പുകളുടെ മത്സരക്രമം പുറത്തിറക്കി. ഇതാദ്യമായാണ് പുരുഷ, വനിത ട്വന്റി 20 ലോകകപ്പുകള്‍ ഒരുവര്‍ഷം ഒരു രാജ്യത്ത് നടക്കുന്നത്. വനിത ലോകകപ്പ് ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് എട്ടുവരെയും പുരുഷന്മാരുടെ ലോകകപ്പ് ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ പതിനഞ്ചുവരെയും നടക്കും. ഓസ്ട്രേലിയയിലെ എട്ട് നഗരങ്ങളിലെ പതിമൂന്ന് വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുക.
പുരുഷ വിഭാഗത്തില്‍ ഇന്ത്യ ഗ്രൂപ്പ്് രണ്ടിലാണ് മത്സരിക്കുക. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്, യോഗ്യതാ റൗണ്ടില്‍ ജയിച്ചുവരുന്ന രണ്ട് ടീമുകള്‍ എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. പാക്കിസ്ഥാന്, ഓസ്ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് , ന്യൂസിലന്‍ഡ്, യോഗ്യതാ റൗണ്ട് കടന്നുവരുന്ന രണ്ട് ടീമുകള്‍ എന്നീ ടീമുകളാണ് ഈ ഗ്രൂപ്പില്‍ മത്സരിക്കുന്നത്.
യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ ഒക്ടോബര്‍ പതിനെട്ട് മുതല്‍ ഇരുപത്തിമൂന്ന് വരെ നടക്കും. ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ എട്ട് വരെ ഗ്രൂപ്പ് മത്സരങ്ങള്‍ അരങ്ങേറും. നവംബര്‍ 11, 12 തീയതികളില്‍ സെമിഫൈനലും 15 ന് ഫൈനലും നടക്കും.
വനിത വിഭാഗത്തില്‍ ഇന്ത്യ ഗ്രൂപ്പ് എ യിലാണ് മത്സരിക്കുക. നാലു തവണ ചാമ്പ്യന്മാരായ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ശ്രീലങ്ക, യോഗ്യതാ റൗണ്ടില്‍ ജയിച്ച ഒരു ടീമും ഈ ഗ്രൂപ്പിലാണ്.
വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്, യോഗ്യതാ റൗണ്ടില്‍ ജയിച്ച ഒരു ടീമും ഗ്രൂപ്പ് ബിയില്‍ മത്സരിക്കും. ഫെബ്രുവരി 21 ന് ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ഇന്ത്യയെ നേരിടും. രാജ്യാന്തര വനിതാ ദിനമായ മാര്‍ച്ച് എട്ടിനാണ് ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: