കുടുംബാധിപത്യത്തിന് രാജ്യത്തെ രക്ഷിക്കാനാകില്ല: അമിത് ഷാ

Wednesday 30 January 2019 5:00 am IST

കാന്തി: കുടുംബാധിപത്യത്തിന് രാജ്യത്തെ രക്ഷിക്കാനാകില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി  പ്രിയങ്ക സ്ഥാനമേറ്റത് സൂചിപ്പിച്ച് അമിത് ഷായുടെ പരാമര്‍ശം. ബംഗാളില്‍ മിഡ്‌നാപൂര്‍ ജില്ലയിലെ കാന്തിയില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ 3ജി കുംഭകോണവുമായി ഉപമിച്ചായിരുന്നു അമിത് ഷായുടെ പ്രസംഗം. കുടുംബവാഴ്ചയ്ക്ക് ജനസേവനം സാധ്യമല്ല, ഒരു നിസ്സഹായ സര്‍ക്കാരിനെ സമ്മാനിക്കാനേ ഇതിന് കഴിയൂവെന്നും അമിത് ഷാ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.