ന്യൂദല്‍ഹി: ഏഴാം ശമ്പള കമ്മീഷന് നിര്‍ദേശപ്രകാരം കോളേജ് അധ്യാപകരുടെ അലവന്‍സ് കുത്തനെ വര്‍ധിപ്പിച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഉത്തരവിട്ടു.
സമാന തസ്തികകള്‍ക്കും, രജിസ്ട്രാര്‍മാര്‍, സര്‍വകലാശാലകളിലെയും കോളേജുകളിലെയും ധനകാര്യ ഓഫീസര്‍മാര്‍, പരീക്ഷാ കണ്ട്രോളര്മാര് എന്നിവര്‍ക്കും കേന്ദ്ര സര്‍വകലാശാല ഫണ്ട് നല്കുന്ന ഡീംഡ് സര്‍വകലാശാലകളിലെ അധ്യാപകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
കേന്ദ്ര സര്‍വകലാശാലകളിലെ 30,000ത്തോളം അധ്യാപകര്‍ക്കും സമാന ജീവനക്കാര്‍ക്കും ഡീംഡ് സര്‍വകലാശാലകളിലെ 5500ത്തോളം അധ്യാപകര്‍ക്കും അലവന്‍സ് വര്‍ധിക്കും. സര്‍വകലാശാലകളിലെ അധ്യാപകരുള്‍പ്പെടെ അക്കാദമിക് ജീവനക്കാരുടെ ശമ്പളവര്‍ധന ശുപാര്‍ശയ്ക്ക് ഈ മാസം 15നാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
ഇത് സര്‍ക്കാരിന് 1241.78 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: