തിരുവനന്തപുരം: പാര്‍ട്ടി ഓഫീസ് റെയ്ഡ് ചെയ്ത ഡിസിപി ചൈത്ര തെരേസ ജോണിന്റെ നടപടിയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്.
തന്നെ നേരില്‍ കണ്ട് സത്യാവസ്ഥ വ്യക്തമാക്കിയ ഡിസിപിയോട് ‘ നിങ്ങള്‍ പറഞ്ഞതെല്ലാം ശരി, പക്ഷേ പാര്‍ട്ടി ഓഫിസില്‍ കയറിയത് ഒട്ടും ശരിയായില്ല ‘ എന്നായിരുന്നു പിണറായിയുടെ മറുപടി.
തലശ്ശേരി എഎസ്പി ആയിരിക്കുമ്പോള്‍ മുതല്‍ ചൈത്രയെ അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചൈത്ര പറഞ്ഞതെല്ലാം കേട്ട ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഈ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി നിയമസഭയില്‍ ഡിസിപിയുടെ നടപടി തള്ളിപ്പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: