കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് ഒ.എം. ജോര്‍ജിനെതിരേ നടപടിയുണ്ടാകുമെന്ന് വയനാട് ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചശേഷം കെപിസിസിക്ക് സമര്‍പ്പിക്കുമെന്നും അതിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടിയെന്നും ബാലകൃഷ്ണന് പറഞ്ഞു.
പട്ടിക വര്‍ഗ വിഭാഗക്കാരിയായ പതിനേഴുകാരിയെ ബലാത്സംഗം ചെയ്തെന്നാണ് ഒ.എം. ജോര്‍ജിനെതിരേയുള്ള പരാതി. സംഭവത്തില്‍ ജോര്‍ജിന് എതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: