തിരുവനന്തപുരം : വനിതാ മതില് വര്‍ഗ്ഗീയ മതിലാണെന്ന് എം.കെ. മുനീറിന്റെ പരാമര്‍ശം നിയമസഭാ രേഖകളില്‍ നിന്ന് നീക്കിയതിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ഇടതുപക്ഷ സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതില് സംബന്ധിച്ച് നിയമസഭാ ചര്‍ച്ചയില്‍ മുനീര്‍ ഇത് വര്‍ഗ്ഗീയ മതില് ആണെന്ന് അറിയിച്ചിരുന്നു. ഇതില്‍ വര്ഗ്ഗീയമെന്ന ഭാഗം മാത്രമായി സഭാ രേഖകളില്‍ നീക്കുകയായിരുന്നു.
വര്‍ഗ്ഗീയ മതിലുകള്‍ കേരളത്തിലെ ജനങ്ങള്‍ പൊളിച്ചു മാറ്റുകതന്നെ ചെയ്യുമെന്നും മുനീര്‍ നിയമസഭയില്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഒരുഭാഗം മാത്രം സഭാ രേഖകളില്‍ നിന്ന് മാറ്റിയതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കക്ഷി നേതാക്കളും സ്പീക്കറെ നേരില്‍ക്കണ്ട് പ്രതിഷേധം അറിയിച്ചു. കൂടാതെ പ്രസംഗത്തിനുശേഷം എംഎല്‍എമാര്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: