കൊച്ചി : നടന് ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ലാല്‍ മീഡിയയില്‍ ഡബ്ബിങ്ങിനെത്തിയപ്പോഴാണ് കാറിനുള്ളില്‍ വെച്ച് ശ്രീനിവാസന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഇതേ കാറില്‍തന്നെ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധനകള്‍ നടന്നു വരികയാണ്. വിശദമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശനാണ് ശ്രീനിവാസന്റെ പുറത്തിറങ്ങിയിട്ടുള്ള ഏറ്റവും പുതിയ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: