കൊച്ചി : കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റ് എടുക്കാന്‍ വിസമ്മതിച്ച എംഎല്‍എയെക്കൊണ്ട് കണ്ടക്ടര്‍ ടിക്കറ്റെടുപ്പിച്ചു. കോണ്‍ഗ്രസ് നേതാവും സുല്‍ത്താന്‍ ബത്തേരി എംഎല്‍എയുമായ ഐ.സി. ബാലകൃഷ്ണന് എംഎല്‍എയാണ് ടിക്കറ്റ് എടുക്കാതെ കെഎസ്ആര്‍ടിസി ലോഫ്ളോര്‍ ബസ്സില്‍ കയറിയത്.
ചൊവ്വാഴ്ച വൈീട്ട് തിരുവനന്തപുരം- എറണാകുളം ബസ്സിലാണ് സംഭവം നടന്നത്. കണ്ടക്ടര്‍ ടിക്കറ്റ് എടുക്കാനായി സമീപിച്ചെങ്കിലും താന്ഡ എംഎല്‍എ ആണെന്നും അതുകൊണ്ട് ടിക്കറ്റ് വേണ്ടെന്ന നിലപാടിലായിരുന്നു അദ്ദേഹം.
ഇത് തര്‍ക്കത്തിലേക്ക് എത്തിയതോടെ കണ്ടക്ടര്‍ നേരിട്ട് കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ. തച്ചങ്കരിയെ നേരിട്ട് ഫോണ്‍വിളിച്ച് പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ടക്ടര്‍ക്കും ടിക്കറ്റ് എടുക്കണമെന്ന് എംഡി അറിയിച്ചതോടെ യാണ് പ്രശ്നത്തിന് പരിഹാരമായി. അതോടെ ടിക്കറ്റ് എടുത്ത് എംഎല്‍എ യാത്ര തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: