കല്‍പ്പറ്റ : പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഡിസിസി മുന്‍ സെക്രട്ടറി ഒ.എം. ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തതായി കെപിസിസി അധ്യക്ഷന്മുല്ലപ്പള്ളി രാമചന്ദ്രന്.
കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ സ്ഥാനമില്ല. കേസ് ഒതുക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവിനെതിരേയും അന്വേഷണം നടത്തുമെന്നും മുല്ലപ്പള്ളി അറിയിച്ചു.
പോക്സോ പ്രകാരവും പോലീസ് ഒ.എം. ജോര്‍ജിനെതിരെ കേസെടുത്തിട്ടുണ്ട്. വീട്ടില്‍ ജോലിക്ക് വന്ന പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ഇയാള്‍ ഒന്നര വര്‍ഷത്തോളം പീഡിപ്പിച്ചെന്നതാണ് പരാതി. സംഭവം പുറത്തായതോടെ ഒ.എംജോര്‍ജ് ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: