ആര്‍ട്ടിക് രാജ്യങ്ങളില്‍ അതിശൈത്യം: താപനില മൈനസ് 60 ഡിഗ്രിയിലേയ്ക്ക്
മാഡിസണ്‍: ആര്‍ട്ടിക് രാജ്യങ്ങള്‍ അതിശൈത്യത്തിന്റെ പിടിയില്‍. താപനില മൈനസ് 29 ഡിഗ്രിവരെ താഴ്ന്നു. താപനില മൈനസ് 60 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിച്ചേരുമെന്നാണ് കാലാവസ്ഥാ നീരീക്ഷകര്‍ വിലയിരുത്തുന്നത്.
അതിശൈത്യവും ശീതക്കാറ്റും ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചു. ഗതാഗതം, വാര്‍ത്താവിനിമയം, തുടങ്ങിയവയെ ശൈത്യം ബാധിച്ചു. വിമാനത്താവളങ്ങള്‍ അടച്ചു. അധികൃതര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പുകള്‍ പലസ്ഥലത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടേയ്ക്ക് ഭക്ഷണവും അവശ്യ വസ്തുക്കളും ഉറപ്പുവരുത്തുന്നതിന് അധികൃതര്‍ നടപടികള്‍ സ്വീകരിച്ചു.
കുട്ടികളും പ്രയാധിക്യമുള്ളവരുമാണ് ഏറെ പ്രയാസപ്പെടുന്നത്. അതിശൈത്യത്തോടൊപ്പം അതിശക്തമായ ശീതക്കാറ്റും ഈ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ഡീസല്‍ തണുത്തുറഞ്ഞ് ജെല്‍ രൂപത്തിലായതിനാല്‍ വാഹനങ്ങള്‍ പലതും പ്രവര്‍ത്തനരഹിതമാണ്.