തിരുവനന്തപുരം : ട്രാഫിക് സിഗ്നല്‍ തെറ്റിച്ചത് ചോദ്യം ചെയ്ത പോലീസുകാരനെ മര്‍ദ്ദിച്ച കേസില്‍ എസ്എഫ്ഐ നേതാവ് റിമാന്‍ഡില്‍. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ നസീമിനെ 14 ദിവസത്തേയ്ക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
നസീം യുൂണിവേഴ്സിറ്റി കോളേജിനുള്ളില്‍ തന്നെ ഒളിവില്‍ കഴിയുന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ക്കായി തെരച്ചിലും നടത്തിയതിനു പിന്നാലെയാണ് കീഴടങ്ങിയത്. കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലെത്തിയാണ് നസീം കീഴടങ്ങിയത്.
ട്രാഫിക് പോലീസിനെ മര്‍ദ്ദിച്ച സംഭവം വിവാദമായതോടെ ഇയാള്‍ ഒളിവില്‍ പോയെന്ന വിധത്തിലാണ് വാര്‍ത്ത പുറത്തുവന്നിരുന്നത്. എന്നാല്‍ മന്ത്രിമാരായ എ.കെ. ബാലനും, കെ.ടി. ജലീലും പങ്കെടുത്ത യൂണിവേഴ്സിറ്റി കോളേജിലെ പരിപാടിയില്‍ ഇയാള്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇതുസംബന്ധിച്ച അധികൃതരുടെ വാദങ്ങള്‍ പൊളിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: