ഗാന്ധിനഗര്‍: ഗാന്ധി സ്മരണദിനത്തില്‍ ദേശീയ ഉപ്പ് സത്യഗ്രഹ സ്മാരകം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1930ലെ ദണ്ഡിയാത്രയില്‍ ഗാന്ധിജിയെ അനുഗമിച്ചവര്ക്കുള്ള ബഹുമാനസൂചകമാണ് സ്മാരകം. കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
ദണ്ഡി കടല്‍തീരത്ത് പതിനഞ്ച് ഏക്കറിലായാണ് സ്മാരകം നിര്‍മിച്ചിരിക്കുന്നത്. ഉപ്പിന്റെ പ്രാധാന്യമറിയിക്കാന് കൈവെള്ളയിലിരിക്കുന്ന 40 മീറ്റര്‍ ഉയരമുള്ള ക്രിസ്റ്റല്‍ ടവര്‍, അഞ്ച് മീറ്റര്‍ ഉയരത്തില്‍ ഗ്രാനൈറ്റില്‍ തീര്‍ത്ത ഗാന്ധിജിയുടെ ഒറ്റക്കല്‍ പ്രതിമ, പതിനാലായിരം ചതുരശ്ര മീറ്ററില്‍ കൃത്രിമ തടാകം, ഗ്രാനൈറ്റില്‍ കൊത്തിയെടുത്ത് ദണ്ഡിയാത്രയുടെ ആവിഷ്കരണം എന്നിവ ഉള്‍പ്പെടുന്നതാണ് സ്മാരകം.
ഉപ്പ് നിര്‍മാണത്തിനുള്ള കെട്ടിടങ്ങള്‍, കമ്മ്യൂണിറ്റി ഹാള്‍, ലൈബ്രറി, ഓഡിയോ-വിഷ്വല്‍ റൂം തുടങ്ങി ആധുനിക സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: