ബംഗാളിലെ തൃണമൂല്‍ ആക്രമണം; എട്ട് ബിജെപിക്കാരെ കാണാനില്ല

Wednesday 30 January 2019 4:34 pm IST

കൊല്‍ക്കത്ത: ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റാലിയില്‍ പങ്കെടുത്തു മടങ്ങിയ എട്ട് ബിജെപി പ്രവര്‍ത്തകരെ കാണാനില്ല. ഈസ്റ്റ് മിഡ്‌നാപ്പൂരിലെ കാന്തിയില്‍ നിന്ന് പരിപാടിയില്‍ പങ്കെടുത്തു മടങ്ങിയവരെ പലയിടത്തും തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബസുകള്‍ തൃണമൂലുകാര്‍ കത്തിച്ചു. 

കാണാതായവരെ  തൃണമൂലുകാര്‍ ആക്രമിച്ചുവെന്നാണ് സംശയം. ഒരു സ്ത്രീ അടക്കം എട്ടുപേരെയാണ് കാണാതായതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. പതിമൂന്നു വാഹനങ്ങളാണ് അവര്‍ കത്തിച്ചത്. ഇതില്‍ മൂന്ന് ബൈക്കുകളും പെടുന്നു. തൃണമൂല്‍ അക്രമങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഫോണില്‍ വിളിച്ച്  തൃണമൂല്‍ അക്രമങ്ങളില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. അക്രമം കാട്ടിയവര്‍ക്കെതിരെ കര്‍ശന നടപിയെടുക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.