പട്ടികജാതി വര്‍ഗ നിയമ ഭേദഗതി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു

Wednesday 30 January 2019 5:05 pm IST

ന്യൂദല്‍ഹി:  പട്ടികജാതി, വര്‍ഗക്കാരോടുള്ള ക്രൂരത തടയാനുള്ള നിയമത്തില്‍ കേന്ദ്രം കൊണ്ടുവന്ന ഭേദഗതി  സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വീണ്ടും വിസമ്മതിച്ചു. 

പട്ടികജാതി, വര്‍ഗക്കാരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന നിയമത്തിലെ കടുത്ത വ്യവസ്ഥ നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് മോദി സര്‍ക്കാര്‍ 2018ല്‍ ഭേദഗതി കൊണ്ടുവന്ന് ഈ വ്യവസ്ഥ വീണ്ടും നിയമത്തില്‍ ഉള്‍പ്പെടുത്തി. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി  സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി രണ്ടാമതും വിസമ്മതിച്ചത്.

ഇതുമായി ബന്ധപ്പെട്ട പുനപ്പരിശോധനാ ഹര്‍ജിയും മറ്റു ഹര്‍ജികളും ഒന്നിച്ചു കേള്‍ക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് ജസ്റ്റിസുമാരായ  എകെ സിക്രി, എസ്  അബ്ദുള്‍ നസീര്‍,  എംആര്‍ ഷാ എന്നിവരുള്‍പ്പെട്ട െബഞ്ച് ചൂണ്ടിക്കാട്ടി. ഭേദഗതി സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.