കാണ്‍പൂര്‍: മഹാസഖ്യത്തെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മഹാസഖ്യം അധികാരത്തിലെത്തിയാല്‍ ആഴ്ചയില്‍ ഓരോ ദിവസവും ഓരോ പ്രധാനമന്ത്രിയായിരിക്കുമെന്നും ഞായറാഴ്ച പ്രധാനമന്ത്രിയുണ്ടാകില്ലെന്നും അമിത് ഷാ. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു അമിത് ഷാ മഹാസഥ്യത്തെ രൂക്ഷമായി പരിഹസിച്ചത്.
‘മഹാസഖ്യം അധികാരത്തിലെത്തിയാല്‍ ബെഹന്ജിയായിരിക്കും തിങ്കളാഴ്ച പ്രധാനമന്ത്രി, ചെവ്വാഴ്ച്ച അഖിലേഷ് ജി, മമത ദീദി ബുധനാഴ്ചയും ശരത് പവാര്‍ വ്യാഴാഴ്ചയും ദേവഗൗഢ വെള്ളിയാഴ്ചയും സ്റ്റാലിന് ശനിയാഴ്ചയും പ്രധാനമന്ത്രിയാകും. എന്നാല്‍ ഞായറാഴ്ച പ്രധാനമന്ത്രിയാകാന്‍ ആരുമുണ്ടാകില്ല. അന്ന് രാജ്യത്തിന് ആകെ അവധിയായിരിക്കും- അമിത് ഷാ പരിഹസിച്ചു.
എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി തന്നെയാണ് . ഗഡ്ബന്ധനെ പോലെ ഓരോ ദിവസത്തേക്കും ഓരോ പ്രധാനമന്ത്രിമാര്‍ എന്‍ഡിഎക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.23 പാര്‍ട്ടികളും 9 പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളുമാണ് മഹാഗഡ്ബന്ധനുള്ളതെന്ന് അമിത് ഷാ നേരത്തെയും ചൂണ്ടിക്കാട്ടിയിരുന്നു. കൊല്‍ക്കത്തയില്‍ മഹാഗഡ്ബന്ധന്റെ റാലി നടന്നപ്പോഴായിരുന്നു ഷായുടെ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: