തിരുവനന്തപുരം : പി.സി. ജോര്‍ജ് എംഎല്‍എയെ നിയമസഭാ എത്തിക്സ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി നല്കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പി.സി. ജോര്‍ജിനെതിരായ പരാതി എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയില്‍ ഇരിക്കുന്ന സാഹചര്യത്തിലാണ് ഇതില്‍ നിന്ന് ഒഴിവാക്കുന്നത്.
പകരം അനൂപ് ജേക്കബിനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. എ. പ്രദീപ് കുമാറാണ് സമിതിയുടെ അധ്യക്ഷന്‍.
എത്തിക്സ് കമ്മിറ്റിയില്‍ പി.സി. ജോര്‍ജ് തുടരുന്നതില്‍ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. രണ്ടര വര്‍ഷം കൂടുമ്പോള്‍ നിയമസഭ സമിതികളുടെ കാലാവധി പൂര്‍ത്തീകരിച്ച് പുനസംഘടിപ്പിക്കും. ഇത്തരത്തില്‍ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് എത്തിക്സ് കമ്മിറ്റി പുനസംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: