കൃഷ്ണം വന്ദേ: നവതിയാഘോഷം ഫെബ്രുവരി എട്ടിന് കൊച്ചിയില്‍

Thursday 31 January 2019 5:13 am IST

കൊച്ചി: ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്റെ (എംഎസാര്‍) നവതിയാഘോഷം, കൃഷ്ണം വന്ദേ, ഫെബ്രുവരി എട്ടിന്. എറണാകുളത്ത് എളമക്കര ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ വിവിധപരിപാടികളോടെയാണ് ആഘോഷം. ബാലഗോകുലം, അമൃതഭാരതി, ബാലസാഹിതി, തപസ്യ, അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം എന്നീ പ്രസ്ഥാനങ്ങള്‍ ചേര്‍ന്നാണ് നവതിയാഘോഷം സംഘടിപ്പിക്കുന്നത്.

രാവിലെ 10 ന് ഉദ്ഘാടനസഭ ആര്‍എസ്എസ് അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് സ്വാന്ത്‌രഞ്ജന്‍ ഉദ്ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജന്‍ മാസ്റ്റര്‍ അധ്യക്ഷനാകും. അഖിലഭാരതീയ പ്രജ്ഞാപ്രവാഹ് പ്രമുഖ് ജെ. നന്ദകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. ഡോ. എടനാട് രാജന്‍ നമ്പ്യാരുടെ ചാക്യാര്‍കൂത്താണ് മുഖ്യ കലാപരിപാടി.

വൈകിട്ട് മൂന്നു മുതല്‍ പ്രതിനിധി സമ്മേളനങ്ങള്‍. നാലരയ്ക്ക് സമാപന സഭയില്‍ സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ അധ്യക്ഷനാകും. മാതാ അമൃതാനന്ദമയീമഠം അന്താരാഷ്ട്ര സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും.മുഖ്യപ്രഭാഷണം പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍ . പി. പരമേശ്വരന്‍, ഒ. രാജഗോപാല്‍ എംഎല്‍എ, ഡോ.ജെ. പ്രമീളാദേവി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പി.ഇ.ബി. മേനോന്‍ തുടങ്ങിയവര്‍ ആശംസയര്‍പ്പിക്കും. എം.എ. കൃഷ്ണന്‍ മറുപടി പ്രസംഗം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.