കൊച്ചി: മുനമ്പത്ത് നിന്ന് നേരത്തെയും മനുഷ്യക്കടത്ത് നടന്നതായി പോലീസ്. ഇത് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചതായും പോലീസ് വ്യക്തമാക്കി. 2013ല്‍ ഓസ്ട്രേലിയയിലേക്ക് 70 പേരെ കടത്തിയതിന്റെ രേഖകളാണ് പോലീസിന് ലഭിച്ചത്. അറസ്റ്റിലായ പ്രഭു ദണ്ഡപാണിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് തെളിവുകള്‍ കണ്ടെത്തിയത്.
മുനമ്പം വഴി നേരത്തെ ഓസ്ട്രേലിയിലേക്ക് ആളുകളെ കടത്തിയിട്ടുണ്ടെന്ന് പ്രഭു മൊഴി നല്‍കിയിരുന്നു. ഇത് സ്ഥിരീകരിക്കുന്ന രേഖകളാണ് ഇപ്പോള്‍ ദല്‍ഹിയിലെ പ്രഭു ദണ്ഡപാണിയുടെ വീട്ടില്‍ നിന്നും പോലീസിന് ലഭിച്ചത്.
2013ല്‍ 70 പേര് ഓസ്ട്രേലിയിലേക്ക് മുനമ്പം വഴി കടന്നിരിന്നു. പിന്നീട് പ്രഭു ദണ്ഡപാണി അടക്കമുള്ളവരെ അവിടെ നിന്ന് നാട് കടത്തുകയായിരുന്നു. അന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഇവരെ തിരികെ അയക്കുന്നതിന് നല്കിയ താല്‍ക്കാലിക പാസ്പോര്‍ട്ട് അടക്കമുള്ള യാത്രാ രേഖകള്‍ പോലീസിന് ലഭിച്ചു. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള സംഘമാണ് മുനമ്പത്ത് നിന്നുള്ള മനുഷ്യക്കടത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. ജനുവരി പന്ത്രണ്ടിന് മുനമ്പത്ത് നിന്ന് യാത്ര തിരിച്ചവരെക്കുറിച്ച് ഇതുവരെ യാതൊരു വിവരവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: