തിരുവനന്തപുരം: പ്രളയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ലഭിച്ച ചെക്കുകളില്‍ 1.66 കോടി രൂപയുടെ ചെക്കുകള്‍ മടങ്ങിയതായി മന്ത്രി തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു.
344 ചെക്കുകളാണ് മടങ്ങിയത്. ഇതില്‍ 44 ചെക്കുകള്‍ ഒരു ലക്ഷത്തിനുമേല്‍ തുകയുടേതാണ്. മടങ്ങിയ ചെക്കുകളില്‍ നിന്ന് തുക ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്ന സാഹചര്യത്തില്‍ ഈ ചെക്കുകള്‍ നല്‍കിയവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: