കൊല്‍ക്കത്ത: ഐ ലീഗില്‍ ഗോകുലം കേരള എഫ്്സിക്ക് വീണ്ടും സമനില. കൊല്‍ക്കത്തയിലെ കരുത്തരായ മോഹന്‍ ബഗാനാണ് ഇന്നലെ ഗോകുലത്തെ തളച്ചത്. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി.
ഇടവേളയ്ക്ക് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നശേഷമാണ് ഗോകുലം സമനില വഴങ്ങിയത്. പതിനെട്ടാം മിനിറ്റില്‍ ഷില്‍ട്ടണ്‍ ഡിസില്‍വ ബഗാനെ മുന്നിലെത്തിച്ചു. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ഗോകുലത്തിന് സമനിലയൊരുങ്ങി. ബഗാന് താരം ലാല്ചന്കിമയുടെ സെല്‍ഫ് ഗോളാണ് ഗോകുലത്തിന് സമനില നേടിക്കൊടുത്തത്. ഏറെ താമസിയാതെ ഗോകുലം ലീഡ് നേടി. മാര്‍ക്കസ് ജോസഫാണ് സ്കോര്‍ ചെയ്തത്്. രണ്ടാം പകുതിയില്‍ ദീപന്ഡ ഡിക്കയുടെ ഗോളില്‍ ബഗാന് ഗോകുലത്തിനൊപ്പം എത്തി.
ഈ സമനിലയോടെ ഗോകുലത്തിന് പതിനാല് മത്സരങ്ങളില്‍ പന്ത്രണ്ട് പോയിന്റായി. പോയിന്റ് നിലയില്‍ അവര്‍ ഒമ്പതാം സ്ഥാനത്താണ്. അതേസമയം ബഗാന് ആറാം സ്ഥാനത്താണ്. അവര്‍ക്ക് പതിനാല് മത്സരങ്ങളില്‍ ഇരുപത്തിരണ്ട് പോയിന്റുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: