തിരുവനന്തപുരം : സംസ്ഥാനത്ത് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെ സര്‍ക്കാര്‍ നിയമം കര്‍ശനമാക്കുന്നു. ഇനിമുതല്‍ തദ്ദേശ ഭരണ സെക്രട്ടറിയെ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കാന്‍ അനുമതി തേടുന്ന വേളയില്‍ ഉള്ളടക്കവും വ്യക്തമാക്കണമെന്നും സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശം വെച്ചിട്ടുണ്ട്.
സര്‍ക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി ടോംജോസ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശം മുന്നോട്ടു വച്ചിരിക്കുന്നത്. ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചതിന് ശേഷം ഇവ സ്ഥാപിച്ചവര്‍ ഏഴുദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്.
ഫ്ളക്സ് സ്ഥാപിക്കുന്നവര്‍ നീക്കം ചെയ്തില്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇവ നീക്കം ചെയ്ത് അതിന് ചെലവായ തുക ഇടാക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: