സ്ത്രീ ശാക്തീകരണത്തിന് 1420 കോടി; കുടുംബശ്രീക്ക് 1000 കോടി

Thursday 31 January 2019 11:06 am IST

തിരുവനന്തപുരം: സത്രീ ശാക്തീകരണത്തിനും കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്കും വന്‍ പ്രാധാന്യം നല്‍കി കേരള ബഡ്ജറ്റ്. സ്ത്രീശാക്തീകരണത്തിനായി 1420 കോടി പ്രഖ്യാപിച്ചു. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കുന്ന വിവിധ പദ്ധതികള്‍ക്കായി 1000 കോടിയും പ്രഖ്യാപിച്ചു.

കുടുംബശ്രീ വഴി 12 ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കും. ഇതിനായി മാര്‍ക്കറ്റിങ് വിംഗ് രൂപികരിക്കും. പുതിയ ആറ് സേവന മേഖലകള്‍ വിപുലീകരിക്കും. ഇവന്റ് മാനേജ്മെന്റും കെട്ടിട നിര്‍മ്മാണവും അടക്കമുള്ള മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും. 25,000 സ്ത്രീകള്‍ക്ക് 400600 രൂപ വരെ വരുമാനം ലഭിക്കുന്ന പദ്ധതികള്‍ കൊണ്ടുവരും. നാല് ശതമാനം പലിശക്ക് 3500 കോടി വായ്പ അനുവദിക്കും.

ബജറ്റില്‍ നവകേരളത്തിന് 25 പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. 25 മേഖലകളെ മുന്‍നിര്‍ത്തിയായിരിക്കും പദ്ധതികള്‍ക്ക് ലക്ഷ്യം കാണുക. 1.42 ലക്ഷം കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ നീക്കി വെച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.