കല്‍പ്പറ്റ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായ ഒ.എം. ജോര്‍ജിനെ തിരഞ്ഞ് പോലീസ് കര്‍ണാടകത്തിലേക്ക്. പീഡന വിവരം പുറത്തുവന്നതോടെ ഇയാള്‍ ഒളിവിലാണ്.
ഇയാള്‍ക്കായി പോലീസ് വയനാട്ടില്‍ പോലീസ് വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബന്ധുക്കളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജോര്‍ജ് കര്‍ണാടകത്തിലേക്ക് കടന്നിരിക്കാമെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം അയല്‍ സംസ്ഥാനത്തേയ്ക്കും വ്യാപിപ്പിക്കുന്നത്.
ബെംഗളൂരുവില്‍ കഴിയുന്ന ജോര്‍ജിന്റെ ചില സുഹൃത്തുക്കളുടെ വിവരങ്ങളും പോലീസ് ബന്ധുക്കളില്‍ നിന്ന് ശേഖരിച്ചിട്ടുണ്ട്. അതിനിടെ ബുധാനാഴ്ച രാത്രി പീഡനത്തിനിരയായ പെണ്‍കുട്ടി ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാതെ രഹസ്യമൊഴി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: