സംസ്ഥാന ബജറ്റ്: വില കൂടുന്നവ

Thursday 31 January 2019 12:02 pm IST

തിരുവനന്തപുരം: നവകേരള നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിനുള്ള പ്രളയ സെസ് സംസ്ഥാനത്ത് നിലവില്‍ വന്നു. ഇതോടെ, മദ്യം, സിനിമാ ടിക്കറ്റ് എന്നിവയ്ക്കു വില വര്‍ധിക്കും.

രണ്ട് ശതമാനം, ഒരു ശതമാനം നിരക്കില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കാണ് സെസ്. ചെറുകിട ഉത്പന്നങ്ങള്‍ക്ക് പ്രളയ സെസ് ഇല്ല. സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ ശതമാനമാണ് പ്രളയ സെസ്. ഉയര്‍ന്ന ജിഎസ്ടി സ്ലാബിലെ ഉത്പന്നങ്ങള്‍ക്കാണ് ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

സിമന്റ്, ഗ്രാനൈറ്റ്, പ്ലൈവുഡ് ,മാര്‍ബിള്‍ ടൈല്‍, പെയിന്റ്, പ്ലൈവുഡ് തുടങ്ങിയവയ്ക്ക് വില കൂടും, സോപ്പ്, ശീതള പാനീയം, ചോക്ലേറ്റ്, കാര്‍, ഇരുചക്രവാഹനം, ടൂത്ത് പേസ്റ്റ് തുടങ്ങിയവയ്ക്കും വില കൂടും.

ഫ്രിഡ്ജ്, എസി, ഫാന്‍, വാഷിംഗ് മെഷീന്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വില കൂടും. ചുരുക്കത്തില്‍ നിത്യോപയോഗസാധനങ്ങള്‍ക്ക് വന്‍ വിലക്കയറ്റം വരാനുള്ള സാധ്യതയാണ് കാണുന്നത്. 

വില കൂടുന്ന ഗൃഹോപകരണങ്ങള്‍ താഴെ:

ഫ്രിഡ്ജ്,​  മിക്‌സി,​ എ സി,​ ഫാന്‍,​ വാഷിംഗ് മെഷീന്‍,​ എയര്‍ കൂളര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.