അസ്താനയുടെ നിയമനത്തിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Thursday 31 January 2019 12:20 pm IST

ന്യൂദല്‍ഹി :  രാകേഷ് അസ്താനയെ സിവില്‍ എവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടറായി നിയമിച്ചതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. അസ്താന അഴിമതിക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ എം.എല്‍. ശര്‍മ്മയാണ് ഹര്‍ജി നല്‍കിയത്. 

അസ്താനയ്‌ക്കെതിരെ എഫ്‌ഐആര്‍ നിലനില്‍ക്കേ സിവില്‍ എവിയേഷന്‍ ഡയറക്ടറായി നിയമിച്ചത് നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. വ്യവയായി മോയിന്‍ ഖുറേഷിയുമായി ബന്ധമുള്ള കള്ളപ്പണ ഇടപാടില്‍  രണ്ട് കോടി കൈക്കൂലി വാങ്ങിയെന്നതാണ് അസ്താനയ്‌ക്കെതിരായ ആരോപണം. 

എന്നാല്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റീസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു. സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന അസ്താനയെ ജനുവരി 17നാണ് സിമവില്‍ എവിയേഷന്‍ ഡയറക്ടറായി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.