ന്യൂദല്‍ഹി : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഫെബ്രുവരി ആറിന് സുപ്രീംകോടതി പരിഗണിക്കും. ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധി പുനപരിശോധന ഹര്‍ജികളും കോടതിയലക്ഷ്യ ഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.
വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് അമ്പതിലധികം ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ ശബരിമല വിഷയത്തിലെ റിട്ട് ഹര്‍ജികള്‍ എട്ടിനാണ് സുപ്രീംകോടതി എട്ടിനാണ് പരിഗണിക്കുക.
വിധി നടപ്പാക്കുന്നതിന് സാവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡും ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതും സുപ്രീംകോടതി മറ്റു ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: