വാഷിങ്ടണ്‍: അമേരിക്കയിലെ കെന്റക്കില്‍ സ്വാമിനാരായണ ക്ഷേത്രത്തിനു നേരെ അജ്ഞാതരുടെ ആക്രമണം. അക്രമികള്‍ പ്രതിഷ്ഠയിലും മതിലിലും കറുത്ത പെയിന്റ് ഒഴിക്കുകയും ഉള്‍വശം മലിനമാക്കുകയയും ചെയ്തു. പ്രധാന ഹാളിലെ കസേരയില്‍ കത്തി കുത്തി നിര്‍ത്തിയാണ് അക്രമികള്‍ പോയത്.
ഞായാറാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമാണ് സംഭവം. അക്രമികളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. തികച്ചും വിദ്വേഷപരമായ സംഭവമാണിതെന്ന് ലൂയിസ് വില്ലെ മേയര്‍ ഗ്രെഗ് ഫിഷര്‍ അറിയിച്ചു. സമത്വവും സഹോദര്യവും പരസ്പരബഹുമാനവും നിലനില്‍ക്കുന്ന അന്തരീക്ഷമാണ് അവിടെയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിന് മുന്‍പും അമേരിക്കയില്‍ ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. 2015 ഏപ്രിലില്‍ നോര്‍ത്ത് ടെക്സസിലെ ക്ഷേത്രത്തിലും, ഫെബ്രുവരിയില്‍ കെന്റിലെയും സീറ്റെല്‍ മെട്രോപൊളിറ്റനിലേയും ക്ഷേത്രങ്ങളും നശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: