പാടക്കിഴങ്ങ് (പാടത്താളി)

Friday 1 February 2019 1:05 am IST

ശാസ്ത്രനാമം: Cyclea  peltata

തമിഴ്: അട്ടപ്പാ

സംസ്‌കൃതം: പാഠാ

എവിടെ കാണാം: ഇന്ത്യയിലുടനീളം വനങ്ങളിലും കുറ്റിക്കാടുകളിലും വെളിംപറമ്പുകളിലും കണ്ടുവരുന്നു. മരത്തില്‍ പടര്‍ന്നു കയറുന്ന ഒരു വള്ളിയാണിത്.

പ്രത്യുത്പാദനം: കിഴങ്ങില്‍ നിന്ന്

ചില ഔഷധ പ്രയോഗങ്ങള്‍: എല്ലാ അന്തര്‍ വിദ്രധി( ആന്തരിക അവയവങ്ങള്‍ക്കുണ്ടാകുന്ന വീക്കം) കള്‍ക്കും നല്‍കുന്ന ശമനൗഷധങ്ങളില്‍ പാടക്കിഴങ്ങ് ഒഴിച്ചുകൂടാനാകാത്തതാണ്. പാന്‍ക്രിയാസിനുണ്ടാകുന്ന വീക്കം, പഴുപ്പ് തുടങ്ങിയ രോഗങ്ങള്‍ക്ക് ആധുനിക ചികിത്സയില്‍ അവയവം മാറ്റി വെക്കല്‍ മാത്രമാണ് പ്രതിവിധി.  ആയുര്‍വേദത്തില്‍ ഇതിനെ അന്തര്‍വിദ്രധി എന്ന രോഗഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അന്തര്‍വിദ്രധി പൊട്ടാതെ നോക്കുകയാണ് പ്രാഥമികമായി ചെയ്യേണ്ടത്. അതിനായി മുരിങ്ങാത്തൊലിയും പാടക്കിഴങ്ങും പച്ചമഞ്ഞളും നിലംപരണ്ട വേരും തുല്യമായി എടുത്ത് അരച്ച് രണ്ട് ഗ്രാം വീതം ദിവസവും അരിക്കാടിയില്‍ ചേര്‍ത്ത് രണ്ട് നേരം, മുപ്പത് ദിവസം സേവിക്കുക. ഇങ്ങനെ സേവിച്ചാല്‍ പാന്‍ക്രിയാസിന്റെ വീക്കവും നീരും പഴുപ്പും മാറി പൂര്‍വ സ്ഥിതിയിലാകും.  

  ഇതു കഴിക്കുമ്പോള്‍ എണ്ണ, നെയ്യ്, ഉപ്പ്, മത്സ്യം മാംസം, പുളിയുള്ളവയും (നെല്ലിക്ക ഒഴികെ), എല്ലാ വിധ പഴങ്ങളും, ചായ, കാപ്പി, മദ്യം എന്നിവ ഒഴിവാക്കണം. കായികാധ്വാനം, ശരീരം വിയര്‍ക്കല്‍ തുടങ്ങിയവയും ഇല്ലാതെ നോക്കണം. ചൂടുള്ളവയൊന്നും കഴിക്കരുത്. പഴംകഞ്ഞിയോടൊപ്പം വറ്റല്‍മുളക് ഇന്തുപ്പുചേര്‍ത്ത് ചമ്മന്തി അരച്ച് കഴിക്കാം. കാളിവാഴയുടെ പഴവും കഴിക്കാവുന്നതാണ്. പാലില്‍ ഇരട്ടി വെള്ളം ചേര്‍ത്ത് മഞ്ഞളും ജീരകവും ഇട്ട് തിളപ്പിച്ച് പാട നീക്കി, ശര്‍ക്കര ചേര്‍ത്ത് കഴിക്കാം.  

 അപ്പന്റിസൈറ്റിസ് തുടക്കത്തിലേ കണ്ടെത്തിയാല്‍ പാടക്കിഴങ്ങും മുരിങ്ങാത്തൊലിയും അഞ്ച് ഗ്രാം വീതവും ചുക്ക് രണ്ടര ഗ്രാമും അരിക്കാടിയില്‍ അരച്ച് ഒരൗണ്‍സ് അരിക്കാടിയില്‍കലക്കി ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് ദിവസം രണ്ട് നേരം വീതം എട്ടു ദിവസം സേവിച്ചാല്‍ അപ്പന്റിസൈറ്റിസ് എന്ന രേഗം പൂര്‍ണമായും ഭേദമാക്കാം. 

 പാടക്കിഴങ്ങ്, മോരില്‍ പുഴുങ്ങി ഉണക്കി അതു തന്നെ മോരില്‍ അരച്ച് കാപ്പിക്കുരു അളവില്‍ ഗുളിക ഉരുട്ടി നിഴലില്‍ ഉണക്കി, ഓരോ ഗുളിക വീതം മോരില്‍ അരച്ച് ദിവസം രണ്ട് നേരം വീതം ഇരുപത് ദിവസം സേവിച്ചാല്‍ മൂലക്കുരുവും അതു സംബന്ധിച്ച മറ്റെല്ലാ വൈഷമ്യങ്ങളും പൂര്‍ണമായും മാറിക്കിട്ടും.

 പാടക്കിഴങ്ങും പെരിങ്ങലത്തിന്റെ വേരിന്റെ തൊലിയും സമമായി എടുത്ത,് മോരും കാടിയും തുല്യമായി എടുത്തതില്‍ അരച്ച് നിഴലില്‍ ഉണക്കി, ഒരു ഗുളിക വീതം ദിവസം രണ്ട് നേരം ഒരു മാസം തുടര്‍ച്ചയായി സേവിച്ചാല്‍ ഫിസ്റ്റുല മാറിക്കിട്ടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.