എല്ലാ ജില്ലകളിലും നവോത്ഥാനമതിലുകള്‍ പണിയുമെന്ന് ബജറ്റില്‍ പറയുന്നു.
തിരുവനന്തപുരത്ത് നവോത്ഥാന മ്യൂസിയം. സ്ത്രീശാക്തീകരണ പ്രവര്‍ത്തകയ്ക്ക് ദാക്ഷായണി വേലായുധന് അവാര്‍ഡ് നല്‍കും.
ഏറ്റെടുക്കും….ഏറ്റെടുക്കും
വ്യവസായ പാര്‍ക്കുകള്‍ക്ക് 6700 ഏക്കര്‍ ഭൂമി ഏറ്റെടുക്കും, ഭൂമി ഏറ്റെടുക്കാന്‍ 15,600 കോടി. കൊച്ചിയില്‍ പെട്രോ കെമിക്കല്‍ പാര്‍ക്കിനായി 600 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. ചെത്തി ഹാര്‍ബര്‍ കിഫ്ബി ഏറ്റെടുക്കും.
ഭക്തരെ അകറ്റി; രക്ഷിക്കാന്‍ 100 കോടി
ആചാരലംഘനത്തിനു കോപ്പു കൂട്ടി ഭക്തരെ അകറ്റി നിര്‍ത്തിയിട്ട് നഷ്ടം നികത്താന്‍ ദേവസ്വം ബോര്‍ഡിന് ഐസക്കിന്റെ 100 കോടി. ശബരിമലയില്‍ ആധുനിക സംവിധാനങ്ങള്‍ ഒരുക്കാന്‍ 141 കോടിയുടെ കിഫ്ബി പദ്ധതിക്ക് തുടക്കം. ശബരിമല റോഡുകള്‍ക്ക് 200 കോടി. മലബാര്‍, കൊച്ചി ദേവസ്വങ്ങള്‍ക്കായി 36 കോടി.
വയനാടന്‍ കാപ്പിപ്പൊടിക്ക് മലബാര്‍ ബ്രാന്‍ഡ്
വയനാടന്‍ കാപ്പിപ്പൊടി ഇനി മലബാര്‍ ബ്രാന്‍ഡിങ് എന്ന് ബജറ്റില്‍ ഐസക്. വയനാട്ടില്‍ 150 കോടി രൂപയുടെ കിന്‍ഫ്രാ മെഗാ ഫുഡ് പാര്‍ക്ക്. കുരുമുളക് കൃഷിക്ക് വയനാടിന് അഞ്ചു കോടി.
തെങ്ങില്‍ തൈകള്‍ നട്ടിട്ടു വേണം….
തെങ്ങിന് തൈകള്‍ നട്ടു തുടങ്ങുകയാണ് തോമസ് ഐസക്. അതെല്ലാം കായ്ച്ചു തുടങ്ങിയിട്ടു വേണം ഇനി കേരളത്തിലെ കേരകൃഷി പച്ചപിടിക്കാന്‍. വര്‍ഷംതോറും 10 ലക്ഷം തെങ്ങിന് തൈകള്‍ നട്ടുപിടിപ്പിക്കുമെന്നാണ് ബജറ്റില്‍ ഐസക്കിന്റെ വാഗ്ദാനം. നാളികേരത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ 170 കോടി വകയിരുത്തി. കഴിഞ്ഞ ബജറ്റില്‍ നീക്കിവെച്ച 40 കോടിക്ക് എന്തു സംഭവിച്ചു എന്നു കൃത്യമായി അറിയില്ലെങ്കിലും കേരഗ്രാമം സ്കീമിന് ഇത്തവണ 43 കോടി രൂപ അനുവദിച്ചു.
കിഫ്ബി ബള്‍ബിടും
വൈദ്യുതി വിതരണത്തിലെ നഷ്ടം കുറയ്ക്കാന്‍ ദ്യുതി 2020-21 പദ്ധതി മുന്നോട്ടു വെയ്ക്കുന്നു ബജറ്റ്. എട്ടു കോടി സിഎഫ്എല്ലിനു പകരം എല്‍ഇഡി ബള്‍ബുകള്‍. എല്‍ഇഡി ബള്‍ബുകള്‍ ഒരുമിച്ചു വാങ്ങുന്നതിന് കിഫ്ബി സഹായം നല്‍കും. കിഫ്ബി ധനസഹായത്തോടെ 6375 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് 2.0. വൈദ്യുതി മേഖലയ്ക്ക് 1781 കോടി രൂപ വകയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: